ഫൈസല്‍ വധം: മുഖ്യപ്രതി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

Posted on: December 6, 2016 10:00 pm | Last updated: December 7, 2016 at 7:59 pm
kodinhi-faisal-murder
കൊല്ലപ്പെട്ട ഫെെസൽ

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍. തിരൂര്‍ പുല്ലൂണി സ്വദേശി ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. മറ്റു രണ്ട് പേരെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. നേരത്തെ ഗൂഢാലോചന നടത്തിയ എട്ട് പേര്‍ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ മാസം 19ന് പുലര്‍ച്ചെയാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഇസ്ലാം മതം സ്വീകരിച്ച ഫൈസലിന് വധഭീഷണിയുണ്ടായിരുന്നു. പുലര്‍ച്ചെ ഭാര്യാപിതാവിനെ കൂട്ടാന്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പുറപ്പെട്ട ഫൈസല്‍ വെട്ടേറ്റ് കൊല്ലപ്പെടുകയായിരുന്നു.