കട്ടപ്പനയിലെ സൂപ്പര്‍ സ്റ്റാര്‍

Posted on: December 6, 2016 12:27 pm | Last updated: December 6, 2016 at 12:27 pm

001-junior-boys-pollwalt-meet-record-aneesh-madhu-aneesh-madhu-mar-basils-hss-kothamangalam-ppതേഞ്ഞിപ്പലം: ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ പോള്‍വാട്ടില്‍ അനീഷ് മധുവിന് റെക്കോര്‍ഡ്. 3.90 മീറ്ററില്‍ സെന്റ് ജോര്‍ജ് എച്ച് എസ് എസ് കോതമംഗലത്തെ വിഷ്ണു ഉണ്ണിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് കോതമംഗലത്തെ മാര്‍ ബേസിലിലെ അനീഷ് തിരുത്തിയത്. ഇടുക്കി കട്ടപ്പന നെടുങ്കണ്ടം ചേറ്റൂര്‍ സ്വദേശിയാണ്.

4.05 മീറ്റര്‍ ചാടിയ അനീഷ് 4.15 മീറ്റര്‍ മറികടക്കാനുള്ള ശ്രമം പക്ഷേ പരാജയം നേരിട്ടു. 2009ല്‍ കൊച്ചിയില്‍ വെച്ച് നടന്ന ദേശീയ സ്‌കൂള്‍ കായിക മേളയില്‍ ഉത്തര്‍ പ്രദേശിലെ പ്രമേന്ദ്ര കുമാര്‍ പട്ടേലിന്റെ പേരിലാണ് ഈ ഇനത്തിലെ ദേശീയ റെക്കോര്‍ഡ്. 4.20 മീറ്ററാണ് പട്ടേല്‍ മറികടന്നത്. കഴിഞ്ഞ തവണ കോയമ്പത്തൂരില്‍ നടന്ന ജൂനിയര്‍ മീറ്റില്‍ 4.10 ആയിരുന്നു അനീഷിന്റെ ബെസ്റ്റ്. കഴിഞ്ഞ സംസ്ഥാന തലത്തില്‍ ഈ ഇനത്തില്‍ സ്വര്‍ണവും നേടിയിരുന്നു. അന്ന് റെക്കോര്‍ഡിനൊപ്പം എത്തുന്ന പ്രകടനമായിരുന്നു കാഴ്ച്ച വെച്ചിരുന്നത്. സ്വന്തമായി പോള്‍ വാങ്ങാന്‍ കഴിവില്ലാത്ത അനീഷിന് കോതമംഗലം എസ് ബി ടി ബേങ്കിലെ ജിവനക്കാരന്‍ നല്‍കിയ പോളിലാണ് സ്വര്‍ണത്തിലേക്ക് കുതിച്ചത്. ലോറി ഡ്രൈവറായ പിതാവ് മധു ബൈക്ക് അപകടത്തില്‍പ്പെട്ട് കിടപ്പിലാണ്. ലക്ഷങ്ങള്‍ വിലയുള്ള ഏറെ നിലവാരമുള്ള പോള്‍ സ്വന്തമാക്കുക എന്നത് കട്ടപ്പനയിലെ ഈ സൂപ്പര്‍ താരത്തിന്റെ സ്വപ്നമാണ്.