അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഉലഞ്ഞു; പക്ഷേ തിരിച്ചെത്തി

Posted on: December 6, 2016 12:25 am | Last updated: December 6, 2016 at 3:03 pm

jaya-newചെന്നെ: തമിഴ്‌നാടിന്റെ കിരിടം വെക്കാത്ത ചക്രവര്‍ത്തിനിയായ വിളങ്ങിയ ജയലളിതയെ പിടിച്ചുലച്ചത് അനധികൃത സ്വത്ത് സമ്പാദന കേസ്. 1991-1996 കാലഘട്ടത്തില്‍ ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നതാണ് കേസ്. ജയലളിത, സുഹൃത്ത് ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരാണ് കേസ്സിലെ മറ്റു പ്രധാന പ്രതികള്‍.

വര്‍ഷങ്ങള്‍ നീണ്ട വിചാരണക്ക് ഒടുവില്‍ 2014ല്‍ ജയലളിതയെ കോടതി നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതേ തുടര്‍ന്ന് അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. എന്നാല്‍ പ്രത്യേക കോടതിയുടെ ശിക്ഷാ വിധി പിന്നീട് സുപ്രീം കോടതി സ്‌റ്റേ ചെയ്തതോടെ ജയലളിത വീണ്ടും അധികാരത്തില്‍ മടങ്ങിയെത്തി.

കേസിന്റെ നാള്‍വഴി ഇങ്ങനെ:

1996 ജൂണ്‍ 14: ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ജയലളിക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തു.
1996 ജൂണ്‍ 18: ഡി.എം.കെ. സര്‍ക്കാര്‍ വിജിലന്‍സ് ആന്‍ ആന്‍ഡി കറപ്ഷന്‍ ബ്യൂറോയോട് ജയലളിതക്കെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി.
1996 ജൂണ്‍ 21: പരാതി അന്വേഷിക്കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ലതിക സരണി ഐ.പി.എസിന് നിര്‍ദ്ദേശം നല്‍കി.
1997 ജൂണ്‍ 4: 66.65 കോടിയുടെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
1997 ഒക്ടോബര്‍ 21: ജയലളിത, വി.കെ ശശികല, വി.എന്‍ സുധാകരന്‍, ജെ. ഇളവരശി എന്നിവര്‍ക്കെതിരെ കോടതി കുറ്റം ചുമത്തി.
2002 നവംബര്‍ 2003 ഫെബ്രുവരി വരെ: 76 സാക്ഷികളെ കോടതി വിളിച്ചുവരുത്തി. എന്നാല്‍ എല്ലാവരും കൂറുമാറി.
2003 ഫെബ്രുവരി 28: കേസ് തമിഴ്‌നാട്ടില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നേതാവ് അന്‍പഴകന്‍ സുപ്രീംകോടതിയെ സമീപിച്ചു.
2003 നവംബര്‍ 18: ചെന്നൈയില്‍ വിചാരണ ശരിയായി നടക്കാന്‍ സാധ്യതയില്ല എന്ന് നിരീക്ഷിച്ച് വിചാരണ സുപ്രീംകോടതി ബംഗളൂരുവിലേക്ക് മാറ്റി.
2003 ഡിസംബര്‍ മുതല്‍ 2005 മാര്‍ച്ച് വരെയുള്ള കാലയളവ്: ബി.വി ആചാര്യ സ്‌പെഷ്യല്‍ പബ്‌ളിക് പ്രൊസിക്യൂട്ടറായി ബംഗളൂരുവില്‍ പ്രത്യേക കോടതി സ്ഥാപിച്ചു.
2010 ജനുവരി 22: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിചാരണ ആരംഭിച്ചു.
2011 ഒക്ടോബര്‍ 20, 21, നവംബര്‍ 22, 23: ജയലളിത കോടതിയില്‍ ഹാജരായി. കോടതി ആയിരത്തില്‍പ്പരം ചോദ്യങ്ങള്‍ ജയലളിതയോട്‌ചോദിച്ചു. കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ജയലളിത വിചാരണവേളയില്‍ ആരോപിച്ചു.
2012 ആഗസ്റ്റ് 13: ജി. ഭവാനി സിങ്ങിനെ സ്‌പെഷ്യല്‍ പബ്‌ളിക് പ്രൊസിക്യൂട്ടര്‍ (എസ്.പി.പി) ആയി നിയമിച്ചു.
2012 ആഗസ്റ്റ് 23: ഭവാനിയുടെ നിയമനത്തെ ചോദ്യം ചെയ്ത് അന്‍പഴകന്‍ ഹൈകോടതിയെ സമീപിച്ചു.
2012 ആഗസ്റ്റ് 26: സിങ്ങിനെ പ്രൊസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി.
2012 ആഗസ്റ്റ്‌സെപ്റ്റംബര്‍: എസ്.പി.പി സ്ഥാനത്തുനിന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് സിങ് സുപ്രീംകോടതിയെ സമീപിച്ചു. സിങ്ങിനെ വീണ്ടും എസ്.പി.പി സ്ഥാനത്ത് നിയമിച്ചു.
2012 ആഗസ്റ്റ് 30: പ്രത്യേക കോടതി ജഡ്ജ് ബാലകൃഷ്ണന്‍ വിരമിച്ചു.
2012 ഒക്ടോബര്‍ 29: ജോണ്‍ മൈക്കല്‍ കന്‍ഹയെ പ്രത്യേക കോടതിയുടെ ജഡ്ജായി ഹൈകോടതി നിയമിച്ചു.
2014 ആഗസ്റ്റ് 28: വിചാരണ അവസാനിച്ചു. സെപ്റ്റംബര്‍ 20 വിധി പറയാനായി മാറ്റി.
2014 സെപ്റ്റംബര്‍ 15: സുരക്ഷാ കാരണങ്ങളാല്‍ വിധി പ്രസ്താവിക്കുന്ന സ്ഥലം മാറ്റണമെന്ന് ജയലളിത അപേക്ഷ നല്‍കി.
2014 സെപ്റ്റംബര്‍ 16: ജയലളിതയുടെ അപേക്ഷ അംഗീകരിച്ച പ്രത്യേക കോടതി, വിധി പ്രസ്താവിക്കുന്ന സ്ഥലം ബംഗളൂരു സെന്‍ട്രല്‍ ജയിലിനടുത്തേക്ക് മാറ്റി. കേസ് വിധി പറയാനായി സെപ്റ്റംബര്‍ 27ലേക്കും മാറ്റി.
2014 സെപ്റ്റംബര്‍ 27: കേസ്സില്‍ ബാംഗ്ലൂര്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ പ്രത്യേക അപ്പീല്‍ കോടതി ജയലളിതയടക്കം നാലു പേര്‍ ജയലളിത അടക്കം നാലുപേര്‍ കുറ്റക്കാരെന്നെ് കണ്ടെത്തി, നാലു വര്‍ഷം തടവും 100 കോടി രൂപ പീഴയും വിധിച്ചു. ജോണ്‍ മൈക്കല്‍ കുന്‍ഹയാണ് വിധി പ്രസ്താവം നടത്തിയത്. 1991 * 2014 സെപ്റ്റംബര്‍ 29: ജാമ്യത്തിനായി ജയലളിത കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു
2014 ഒക്ടോബര്‍ 7: ജാമ്യത്തിനായുള്ള ജയയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി
2014 ഒക്ടോബര്‍ 17: പ്രത്യേക കോടതിയുടെ ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു; ജയലളിതക്ക് ജാമ്യം ലഭിച്ചു.
2014 ഒക്ടോബര്‍ 18: ജയലളിത ജയില്‍ മോചിതയായി.
2015 മേയ് 11: കര്‍ണ്ണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളേയും കുറ്റവിമുക്തരാക്കി.