ജയലളിതയ്ക്കു സൗഖ്യം നേര്‍ന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി

Posted on: December 5, 2016 10:21 am | Last updated: December 5, 2016 at 5:13 pm

pranab

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു സൗഖ്യം നേര്‍ന്ന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി. ജയലളിതയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. അവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രണാബ് മുഖര്‍ജി ട്വിറ്ററിലൂടെ ആശംസിച്ചു.

ജയലളിതയ്ക്കു സൗഖ്യം നേര്‍ന്ന് കേന്ദ്ര-സംസ്ഥാന നേതാക്കളും രംഗത്തെത്തി. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി,പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡിഎംകെ നേതാവ് കരുണാനിധി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു തുടങ്ങി നിരവധി നേതാക്കള്‍ ജയലളിത സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് സന്ദേശങ്ങളയച്ചു.