വിവാഹ പാര്‍ട്ടിക്കിടെ ഡാന്‍സ് ചെയ്യന്‍ വിസമ്മതിച്ച ഗര്‍ഭിണിയെ വെടിവെച്ച് കൊന്നു

Posted on: December 4, 2016 7:32 pm | Last updated: December 4, 2016 at 7:32 pm
SHARE

shootഭട്ടിന്ദ (പഞ്ചാബ): വിവാഹ പാര്‍ട്ടിക്കിടെ വരന്റെ സഹോദരനൊപ്പം ഡാന്‍സ് ചെയ്യാന്‍ വിസമ്മതിച്ച ഗര്‍ഭിണിയെ വെടിവെച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ ഭട്ടിന്ദയിലാണ് ദാരുണമായ സംഭവം നടന്നത്. രണ്ട് മാസം ഗര്‍ഭിണിയായ കുല്‍വിന്ദര്‍ കൗര്‍ (22) ആണ് മരിച്ചത്. ഇവരെ വെടിവെച്ചയാളെ പിടികൂടാനായിട്ടില്ല. വിവാഹ മണ്ഡപ ഉടമ അടക്കം നാല് പേര്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മദ്യപിച്ചെത്തിയ വരന്റെ സഹോദരന്‍ യുവതിയോട് തന്നോടൊപ്പം ഡാന്‍് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവതി ഇത് നിരസിച്ചതാണ് വെടിവെപ്പില്‍ കലാശിച്ചത്.