രമേശ് ചെന്നിത്തലയുടെ പ്രസ്താവന ജാള്യത മറക്കാനെന്ന് തോമസ് ഐസക്

Posted on: December 3, 2016 3:17 pm | Last updated: December 4, 2016 at 1:16 pm
SHARE

thomas isaacതിരുവനന്തപുരം: 500,1000 നോട്ടുകള്‍  അസാധുവാക്കല്‍ മൂലം കേരളത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മുന്‍കൂട്ടി കാണാന്‍ സര്‍ക്കാറിനായില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. അപ്രസക്തമാകുന്നതിന്റെ ജാള്യത മറക്കാനാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. ബി.ജെ.പിയുടെ ബി ടീമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതായും ധനമന്ത്രി ആരോപിച്ചു.

സാമ്പത്തിക പ്രതിസന്ധിയെ ദീര്‍ഘവീക്ഷണത്തോടെ സമീപിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രമേശ് ചെന്നിത്തല ആരോപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here