Connect with us

International

അലെപ്പോയില്‍ സൈനിക മുന്നേറ്റം തുടരുന്നു

Published

|

Last Updated

അലെപ്പോയില്‍ ഏറ്റുമുട്ടലിനിടെ പരുക്കേറ്റയാള്‍

അലെപ്പോയില്‍ ഏറ്റുമുട്ടലിനിടെ പരുക്കേറ്റയാള്‍

അലെപ്പോ: കിഴക്കന്‍ അലെപ്പോയിലെ വിമത കേന്ദ്രങ്ങളില്‍ സിറിയന്‍ സൈന്യം മുന്നേറ്റം തുടരുന്നു. നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന പതിനായിരങ്ങള്‍ക്ക് മനുഷ്യാവകാശ സഹായം എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി റഷ്യ രംഗത്തെത്തി. സിറിയക്കൊപ്പം സൈനിക ഇടപെടല്‍ നടത്തുന്ന റഷ്യ അലെപ്പോയില്‍ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്.
വിമത കേന്ദ്രങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കെ സൈനിക നടപടി മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് യു എന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ യു എന്നിന്റെയും സന്നദ്ധ സംഘടനകളുടെയും ആരോപണങ്ങളും മുന്നറിയിപ്പുകളും മുഖവിലക്കെടുക്കാതെയാണ് സിറിയയുടെ മുന്നേറ്റം.

വടക്കുപടിഞ്ഞാറന്‍ അലെപ്പോയിലെ വിമത കേന്ദ്രങ്ങള്‍ ഭൂരിഭാഗവും സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്. വടക്കന്‍ സിറിയയില്‍ പ്രധാന ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇസിലിനെ നേരിടുകയെന്നതും സിറിയയുടെ അലെപ്പോ ആക്രമണത്തിന് പിന്നിലുണ്ട്. ഇസിലിന് വളരാന്‍ വിമതര്‍ കാരണമാകുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

Latest