Connect with us

Palakkad

കാട്ടാനകളെ തടയാന്‍ എട്ട് കോടി ചെലവില്‍ റെയില്‍പാള വേലി

Published

|

Last Updated

പാലക്കാട്: വാളയാര്‍ മേഖലയില്‍ കാട്ടാനകള്‍ റയില്‍വെ ട്രാക്ക് മുറിച്ചുകടക്കുന്നത് തടയാന്‍ പഴയ റെയില്‍ പാളങ്ങള്‍കൊണ്ട് ശക്തമായ വേലി സ്ഥാപിക്കും.

മലമ്പുഴ നിയോജക മണ്ഡലത്തിലെ പദ്ധതി പുരോഗതികള്‍ വിലയിരുത്താന്‍ ‘രണപരിഷക്കരണ കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം എല്‍ എയുമായ വി എസ് അച്ചുതാനന്ദന്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഡി എഫ് ഒ കെ കാര്‍ത്തികേയന്‍ വേലി സ്ഥാപിക്കുന്നതിനായി എട്ടുകോടിയുടെ ഭരണാനുമതി ലഭിച്ചെന്ന് അറിയിച്ചത് . ആദ്യ ഘട്ടത്തില്‍ ആറ് കി മീ നീളത്തിലാണ് വേലി സ്ഥാപിക്കുക. പുതുശ്ശേരി മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തിലൂടെ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും കൃഷി നാശം സം‘വിച്ചവര്‍ക്കും ഉടന്‍ നഷ്ടപരിഹാര തുക നല്‍കണമെന്ന് ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു.മരിച്ച വ്യക്തികളുടെ കുടംബത്തിന് ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ റവന്യൂ വകുപ്പ് നടപടി ത്വരിതപ്പെടുത്തും.

കഞ്ചിക്കോട് മേഖലയില്‍ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് വി എസ് അച്ചുതാനന്ദന്‍ നിര്‍ദേശം നല്‍കി. നിയന്ത്രണം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഗവ.റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷൈജ, ‘രണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്റെ പി എ എന്‍ അനില്‍കുമാര്‍ , മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest