ഡെന്റല്‍ കോളേജില്‍ അഡ്മിഷന്‍ ശരിയാക്കി തരാമെന്ന് പറഞ്ഞത് പതിനാലര ലക്ഷം തട്ടിയെടുത്തു

Posted on: December 2, 2016 3:14 pm | Last updated: December 2, 2016 at 3:14 pm

img-20161201-wa0002പട്ടാമ്പി: കോയമ്പത്തൂര്‍ ആര്‍ വി എസ ഡെന്റല്‍ കോളേജ് ബി ഡി എസിന് അഡ്മിഷന്‍ ശരിയാക്കി തരാം എന്ന് പറഞ്ഞ് പതിനാലര ലക്ഷം തട്ടിയെടുത്ത പ്രതി അറസ്റ്റില്‍.

കുലുക്കല്ലൂര്‍ പഞ്ചായത്ത് നാട്യ മംഗലം ഇരിയത്തുപറമ്പില്‍ വീട്ടില്‍ ഇ പി ബുജൈര്‍ (24) ആണ് അറസ്റ്റിലായത്. തിരുവേഗപ്പുറ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
മുമ്പ് കോയമ്പത്തൂര്‍ ആര്‍ വി എസ കോളേജില്‍ പഠിച്ചിരുന്ന ബുജൈര്‍ അഡ്മിഷന്‍ ഏജന്റായി നിന്നാണ് പണം തട്ടിയത്.പതിനേഴര ലക്ഷം രൂപ പരാതിക്കാരില്‍ നിന്നും വാങ്ങി കോളേജില്‍ മൂന്ന് ലക്ഷം രൂപ ഫീസ് അടച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ഏറെ നാളായി തമിഴ്‌നാട്ടിലും മറ്റുമായി ഒളിവിലായിരുന്നു ബുജൈര്‍.
വയനാട് ,പത്തനംതിട്ട എന്നിവിടങ്ങളിലും പരാതി ഉള്ളതായി പോലീസ് പറയുന്നു.പട്ടാമ്പി സി ഐ പി എസ് സുരേഷിന്റെ മേല്‍നോട്ടത്തില്‍ എസ ഐ ലൈസാദ് മുഹമ്മദ്, എ എസ ഐ ബഷീര്‍, സി പി ഒ മാരായ രജീഷ്, മോഹന്‍ ദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.