പി എസ് സി അറിയിപ്പ്

Posted on: December 2, 2016 10:55 am | Last updated: December 2, 2016 at 10:35 am

pscഒ എം ആര്‍ പരീക്ഷ
തിരുവനന്തപുരം: കാറ്റഗറി നമ്പര്‍ 211/2015 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ സിവില്‍ ഇന്‍ജിനീയറിംഗ് (ഗവ. പോളിടെക്‌നിക്കുകള്‍) തസ്തികയിലേക്ക് 2016 ഈ മാസം 16 ന് രാവിലെ 7.30 മണിമുതല്‍ 9.15 വരെ നടക്കുന്ന ഒ എം ആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ www.keralapsc.gov.in ല്‍ നിന്ന് ഉദേ്യാഗാര്‍ഥികള്‍ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടതാണ്.
ഇന്റര്‍വ്യൂ
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍/ലക്ചറര്‍ (വിവിധ വിഷയങ്ങള്‍) കാറ്റഗറി നമ്പര്‍ 352/2014-354/2014,, 356/2014-360/2014, 391/2014, 392/2014, 454/2014-464/2014, 466/2014-468/2014, 584/2014, 585/2014, 587/2014-591/2014, 721/2014-723/2014) തസ്തികകളുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദേ്യാഗാര്‍ഥികളുടെ ഇന്റര്‍വ്യൂ 2016 ഈ മാസം ഏഴ്, എട്ട് ഒമ്പത് തീയതികളില്‍ കെ പി എസ് സി തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വെച്ചും തദ്ദേശ സ്വയംഭരണ വകുപ്പ്/പൊതുമരാമത്ത്/ഇറിഗേഷന്‍ വകുപ്പുകളില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (കാറ്റഗറി നമ്പര്‍ 99/2014 മുതല്‍ 103/2014 വരെ) തസ്തികകളുടെ ഇന്റര്‍വ്യൂ 2016 ഡിസംബര്‍ 7, 8, 9, 14, 15, 16, 21, 22, 23, 28, 29, 30 തീയതികളില്‍ കെ പി എസ് സി തിരുവനന്തപുരം ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട്, മേഖലാ ഓഫീസുകളിലും ജില്ലാ ഓഫീസുകളിലും വച്ചും നടത്തുന്നു.

വണ്‍ ടൈം വെരിഫിക്കേഷന്‍
തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ കാറ്റഗറി നമ്പര്‍ 23/2014 പ്രകാരം ഹോമിയോപ്പതി വകുപ്പില്‍ ലാബ് അറ്റന്‍ഡര്‍ തസ്തികയുടെ സാധ്യതാപട്ടികയിലുള്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികളുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ 2016 ഡിസംബര്‍ രണ്ടിന് ന് കൊല്ലം ജില്ലാ പി എസ് സി ഓഫീസില്‍ വച്ചും കാറ്റഗറി നമ്പര്‍ 272/2014 പ്രകാരം കേരള വാട്ടര്‍ അതോറിറ്റിയില്‍ ഓപ്പറേറ്റര്‍ തസ്തികയുടെ സാധ്യതാപട്ടികയിലുള്‍പ്പെട്ടതും കൊല്ലം മേഖലാ പി എസ് സി ഓഫീസിലേക്ക് അനുവദിച്ചിട്ടുള്ളതുമായ ഉദേ്യാഗാര്‍ത്ഥികളുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ 2016 ഈ മാസം എട്ട് മുതല്‍ പതിനഞ്ച് വരെ കൊല്ലം മേഖലാ പി എസ് സി ഓഫീസില്‍ വച്ചും കാറ്റഗറി നമ്പര്‍ 258/2016 പ്രകാരം ക്ഷീര വികസന വകുപ്പില്‍ ഡയറി എക്സ്റ്റഷന്‍ ഓഫീസര്‍ (ഒന്നാം എന്‍ സി എ മുസ്‌ലിം) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഒ ടി വി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തവരും നിശ്ചിത യോഗ്യത അവകാശപ്പെട്ടിട്ടുള്ളവരുമായ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് മാത്രമായി ഒറ്റത്തവണ വെരിഫിക്കേഷന്‍ 2016 ഡിസംബര്‍ 14 കെ പി എസ് സി തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വച്ചും നടത്തുന്നു.