യു എസില്‍ പള്ളികളില്‍ വിദ്വേഷ കത്തുകള്‍

Posted on: December 2, 2016 7:15 am | Last updated: December 2, 2016 at 10:17 am
SHARE

Eid al-Fitr Prayer in United Statesന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിരവധി പള്ളികളില്‍ നിന്ന് വിദ്വേഷം വമിക്കുന്ന കത്തുകള്‍ കണ്ടെത്തി. ഒന്നുകില്‍ രാജ്യത്ത് നിന്ന് പുറത്തുപോകുക, അല്ലെങ്കില്‍ വംശഹത്യക്ക് തയ്യാറാകുക എന്ന തരത്തിലുള്ള ഭീഷണി അടങ്ങുന്ന കത്തുകളാണ് വിവിധ പള്ളികളില്‍നിന്ന് ലഭിച്ചിരിക്കുന്നത്. കത്തുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ലോസ് ആഞ്ചല്‍സില്‍ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്.
കാലിഫോര്‍ണിയ, ഓഹിയോ, മിഷിഗണ്‍, റോഡ് ഐലന്‍ഡ്, ഇന്ത്യാന, കൊളോറാഡ, ജോര്‍ജിയ എന്നിവിടങ്ങളിലെ പള്ളികളിലെല്ലാം ഭീഷണി കത്തുകള്‍ കിട്ടിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. പിശാചിന്റെ സന്തതികള്‍ എന്ന അഡ്രസാണ് കത്തില്‍ കാണിച്ചിരിക്കുന്നത്. ലോസ് ആഞ്ചല്‍സ് പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്.
വിദ്വേഷം വമിപ്പിക്കുന്ന തരത്തിലാണ് കത്തിന്റെ ഉള്ളടക്കമെന്ന് ലോസ് ആഞ്ചല്‍സ് പോലീസ് പറഞ്ഞു. എന്നാല്‍ പ്രത്യേകിച്ചെന്തെങ്കിലും ഭീഷണി മുഴക്കിയതായി കത്തില്‍ കണ്ടിട്ടില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ യു എസിലെ മുസ്‌ലിംകള്‍ക്ക് നേരെ ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും ശക്തമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here