Connect with us

National

പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലണ്ടറിന് 2.07 രൂപയാണ് വര്‍ധിപ്പിച്ചത്. ആറു മാസത്തിനിടെ ആറാം തവണയാണ് പാചകവാതക വില കൂട്ടുന്നത്.

അതേസമയം വിമാന ഇന്ധനത്തിന്റെ വില 3.7 ശതമാനം കുറച്ചു. കിലോ ലിറ്ററിന് 1881 രൂപയാണ് കുറച്ചത്. 48,379 രൂപയാണ് കിലോലിറ്റര്‍ വിമാന ഇന്ധനത്തിന്റെ വില. മുമ്പ് രണ്ടു തവണ വര്‍ധിപ്പിച്ചതിന് ശേഷമാണ് ഇപ്പോള്‍ വില കുറച്ചത്. അതേസമയം, സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വിലയില്‍ 94 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. നേരത്തെ, മണ്ണെണ്ണ വിലയില്‍ നാലാഴ്ച കൂടുമ്പോള്‍ വര്‍ധനവ് വരുത്താന്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഇതനുസരിച്ച് ഇന്നുമുതല്‍ മണ്ണെണ്ണയുടെ വില 25 പൈസ വര്‍ധിക്കും.

ഇന്നലെ പെട്രോള്‍ വില ലിറ്ററിന് 13 പൈസ കൂട്ടിയിരുന്നു. അതേസമയം ഡീസല്‍ വില ലിറ്ററിന് 12 പൈസ കുറയ്ക്കുകയും ചെയ്തു.