ബേങ്കില്‍ തിരക്കൊഴിയുന്നില്ല: പണമെടുക്കാനാത്തിയവൃദ്ധന് മര്‍ദനം

Posted on: December 1, 2016 12:16 pm | Last updated: December 1, 2016 at 12:16 pm
SHARE

a2609crകൊയിലാണ്ടി: കനറാ ബേങ്ക് ശാഖയില്‍ പണമെടുക്കാനെത്തിയ മധ്യവയസ്‌കനെ പോലീസുകാരന്‍ തള്ളിവീഴ്ത്തി പരുക്കേല്‍പ്പിച്ചതായി പരാതി. നടേരി കാവുംവട്ടം സ്വദേശി കൊളക്കോട്ട് അമ്മദി(57)നാണ് പരുക്കേറ്റത്. ഇയാളെ നാട്ടുകാര്‍ ഇടപെട്ട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ കൊയിലാണ്ടി കനറാ ബേങ്ക് ശാഖയില്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. ബേങ്കില്‍ പണമിടപാട് നടത്താനായി കയറാന്‍ ശ്രമിക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ തള്ളിവീഴ്ത്തുകയായിരുന്നുവെന്നാണ് അമ്മദിന്റെ പരാതി. സംഭവത്തില്‍ പൊതുജനങ്ങളില്‍ നിന്നും വ്യാപക പ്രതിഷേധമുയര്‍ന്നു. ഡി വൈ എഫ് ഐ പ്രവര്‍ത്തകരും സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങി.