മോദിക്കെതിരെ വാട്‌സ് ആപ്പില്‍ പരാമര്‍ശം; യു പില്‍ രണ്ട് പേര്‍ക്കെതിരെ നടപടി

Posted on: December 1, 2016 6:32 am | Last updated: December 1, 2016 at 11:33 am

pm-modi-story_647_081016083057ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ പ്രധാനമന്ത്രിക്കെതിരെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മോശം പരാമര്‍ശം നടത്തിയതിന് പഞ്ചായത്ത് ഉദ്യോഗസ്ഥനും കോളജ് മാനേജര്‍ക്കുമെതിരെ നടപടി. മോദിയെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന ചിത്രം വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്്റ്റ് ചെയ്തതിന് പഞ്ചായത്തീരാജ് വകുപ്പ് ഉദ്യോഗസ്ഥന്‍ ഹിഫാസത്തുല്ല ഖാനെ സസ്പെന്‍ഡ് ചെയ്തു. മോദിയെ മോശമായി ചിത്രീകരിക്കുന്ന ചിത്രം വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതിനാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനു ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി സ്വീകരിച്ചതെന്ന് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മറ്റൊരു സംഭവത്തില്‍, ഹരിഓം സിംഗ് എന്ന കോളജ് മാനേജര്‍ക്കെതിരെ കേസെടുത്തു. മോദിയുടെ മോശം ചിത്രങ്ങള്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. ബി ജെ പി ജില്ലാ ഭാരവാഹിയുടെ പരാതി പ്രകാരമാണ് ഇയാള്‍ക്കെതിരെ ഫരീദ്പുര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.