15 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ജനുവരി നാലിന് ഉപതിരഞ്ഞെടുപ്പ്‌

Posted on: December 1, 2016 10:23 am | Last updated: December 1, 2016 at 11:24 am

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാല് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 2017 ജനുവരി നാലിന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. 10 ജില്ലകളിലുള്ള 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്/നിയോജക മണ്ഡലം, എന്ന ക്രമത്തില്‍. തിരുവനന്തപുരം- കരകുളം ഗ്രാമപഞ്ചായത്ത്- 10കാച്ചാണി, കൊല്ലം-മുനിസിപ്പല്‍ കോര്‍പ്പറേഷന്‍- 12 തേവള്ളി, പത്തനംതിട്ട-റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത്- 04, കണ്ണങ്കര,ആലപ്പുഴ-പുറക്കാട് ഗ്രാമപഞ്ചായത്ത്- 13, ആനന്ദേശ്വരം, കൈനകരി ഗ്രാമപഞ്ചായത്ത്- 02 ചെറുകാലികായല്‍, കോട്ടയം- മുത്തോലി ഗ്രാമപഞ്ചായത്ത്-12 തെക്കുംമുറി, എറണാകുളം- കൂവപ്പടി ഗ്രാമപഞ്ചായത്ത്-10 കൂവപ്പടി സൗത്ത്, പാലക്കാട്- കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്-07 അമ്പാഴക്കോട്, തെങ്കര ഗ്രാമപഞ്ചായത്ത്-14 പാഞ്ചക്കോട്, മങ്കര ഗ്രാമപഞ്ചായത്ത്-08 മങ്കര ആര്‍ എസ്, കോഴിക്കോട്- തിരുവമ്പാടി ഗ്രാമപഞ്ചായത്ത്-09 മറിയപ്പുറം, കണ്ണൂര്‍- കണ്ണപുരം ഗ്രാമപഞ്ചായത്ത്-09 മൊട്ടമ്മല്‍, ചെറുപുഴ ഗ്രാമപഞ്ചായത്ത്-08 രാജഗിരി, പിണറായി ഗ്രാമപഞ്ചായത്ത്-16 പടന്നക്കര, കാസര്‍കോട്- മീഞ്ച ഗ്രാമപഞ്ചായത്ത്-11 മജിബയല്‍.

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നവംബര്‍ 30ന് പ്രാബല്യത്തില്‍ വന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 14. പത്രികകളുടെ സൂക്ഷ്മ പരിശോധന 15നും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി 17നുമാണ്. വോട്ടെടുപ്പ് 2017 ജനുവരി നാലിന് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിക്കും. വോട്ടെണ്ണല്‍ ജനുവരി അഞ്ചിന് നടക്കും.