ആമിറിന്റെ ഭാര്യയുടെ 53 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ കവര്‍ന്നു

Posted on: November 30, 2016 7:14 am | Last updated: November 30, 2016 at 12:15 am
SHARE

amirമുംബൈ: ബോളിവുഡ് സംവിധായികയും നടന്‍ ആമിര്‍ ഖാന്റെ ഭാര്യയുമായ കിരണ്‍ റാവുവിന്റെ 53 ലക്ഷം വിലവരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി. ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിലുള്ള അപ്പാര്‍ട്‌മെന്റില്‍ നിന്നാണ് ആഭരണങ്ങള്‍ കാണാതായതെന്ന് കിരണ്‍ റാവുവിന്റെ ബന്ധു നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന മോതിരവും വജ്ര നെക്‌ലേസും കാണാതായ വിവരം കഴിഞ്ഞ ആഴ്ചയാണ് കിരണിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ 53 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസ്സിലായി. തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരെയും കിരണ്‍ റാവുവിന്റെ സഹായി സൂസന്നയെയും പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here