Connect with us

International

ഓഹിയോ സര്‍വകലാശാലയില്‍ ആക്രമണം

Published

|

Last Updated

ഓഹിയോ യൂനിവേഴ്‌സിറ്റിയില്‍ ആക്രമണം നടത്തിയ പ്രതിയെ പോലീസ്  കീഴ്‌പ്പെടുത്തിയപ്പോള്‍

ഓഹിയോ യൂനിവേഴ്‌സിറ്റിയില്‍ ആക്രമണം നടത്തിയ പ്രതിയെ പോലീസ്
കീഴ്‌പ്പെടുത്തിയപ്പോള്‍

വാഷിംഗ്ടണ്‍: ആക്രമണത്തെ തുടര്‍ന്ന് ഓഹിയോ സ്റ്റേറ്റ് സര്‍വകലാശാല അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം രാവിലെയാണ് മണിക്കൂറുകള്‍ നീണ്ട ഭീതിക്ക് ഇടയാക്കിയ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയെന്ന് കരുതുന്ന സൊമാലിയന്‍ അഭയാര്‍ഥിയും യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയുമായ അബ്ദുര്‍റസാഖ് അലി അര്‍താന്‍ എന്ന 18 കാരനെ പോലീസ് വെടിവെച്ച് കൊന്നു. സംഭവത്തെ തുടര്‍ന്ന് 11 പരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേര്‍ ഗുരുതരാവസ്ഥ തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. മൂര്‍ച്ചയുള്ള കത്തിയുമായി അക്രമി യൂനിവേഴ്‌സിറ്റിയില്‍ ഭീതി സൃഷ്ചിച്ച ഉടനെ സമീപത്തുണ്ടായിരുന്ന വിദ്യാര്‍ഥികളും മറ്റും പരിഭ്രാന്തരായി ഓടി രക്ഷപ്പെടുകയായിരുന്നു. ഇത് വന്‍ ദുരന്തം ഒഴിവാക്കി.

അതോടൊപ്പം ഒരാള്‍ ക്യാമ്പസില്‍ അതിക്രമം കാണിക്കുന്നതായും എല്ലാവരും സുരക്ഷിതരാകാന്‍ ജാഗ്രത പാലിക്കണമെന്നും യൂനിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റിലൂടെ ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്നറിയിപ്പ് നല്‍കി.
ഇതേതുടര്‍ന്ന് ക്യാമ്പസിലെ ഇടവേള ഒഴിവാക്കി വിദ്യാര്‍ഥികളെ മുഴുവന്‍ പുറത്തിറങ്ങാനനുവദിക്കാതെ ക്ലാസില്‍ നിര്‍ത്തുകയായിരുന്നു.