Connect with us

Kerala

വാവ സുരേഷിന് പാമ്പുകടിയേറ്റു

Published

|

Last Updated

മാന്നാര്‍: സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്നതിനിടയില്‍ വാവ സുരേഷിനു പാമ്പിന്റെ കടിയേറ്റു. മാന്നാര്‍ നായര്‍ സമാജം സ്‌കൂളിലെ നേച്ചര്‍ ക്ലബ്ബ് സംഘടിപ്പിച്ച ക്ലാസിനിടയിലാണ് മൂര്‍ഖന്‍ പാമ്പ് സുരേഷിന്റെ ചുണ്ടിന് കൊത്തിയത്. ഉടന്‍ തന്നെ സ്വയം പ്രഥമശുശ്രൂഷ നടത്തിയ ശേഷം തിരുവനന്തപുരത്തെ വീട്ടിലേക്ക് പോയി.
വിഷത്തിനു കാഠിന്യമുണ്ടെങ്കില്‍ പീന്നീട് അറിയാന്‍ കഴിയും അതിനു ശേഷമേ ആശുപത്രിയില്‍ പോകുകയുള്ളുവെന്ന് സുരേഷ് പറഞ്ഞു. ആറ് പാമ്പുകളുയുമായിട്ടാണ് സുരേഷ് ഇന്നലെ 11 മണിയോടെ സ്‌കൂളില്‍ എത്തിയത്. അഞ്ചോളം പാമ്പുകളെ എടുത്തു കുട്ടികള്‍ക്കു കാണിച്ചു കൊടുക്കുകയും പാമ്പുകളെ കുറിച്ചു വിപുലമായ ക്ലാസെടുക്കുകയും ചെയ്തു. ക്ലാസ് അവസാനിക്കാറായപ്പോള്‍ എടുത്ത പാമ്പാണ് സുരേഷിനെ കടിച്ചത്.