Kerala
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല; പ്രതിസന്ധിയുണ്ടാക്കിയത് എല്‍ ഡി എഫ് സര്‍ക്കാര്‍:മന്ത്രി സണ്ണി ജോസഫ്
അഴിമതിക്ക് ഇടം കൊടുക്കാതെ ഹിമാചല്‍ പ്രദേശ് ഗവണ്മെന്റിനോടാണ് വൈദ്യുതി വാങ്ങുന്നത്.
തിരുവനന്തപുരം | സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവില്‍ അത്തരം തീരുമാനമൊന്നും എടുത്തിട്ടില്ല.
യൂണിറ്റിന് 14.50 രൂപ തോതില്‍ കൂടിയ വിലക്കാണ് വൈദ്യുതി വാങ്ങുന്നത്. അഴിമതിക്ക് ഇടം കൊടുക്കാതെ ഹിമാചല്‍ പ്രദേശ് ഗവണ്മെന്റിനോടാണ് വൈദ്യുതി വാങ്ങുന്നത്. രണ്ട് ഗവണ്മെന്റ് തമ്മിലുള്ള ഇടപാടാണ്. ഇതിന് മറ്റ് ഏജന്‍സികളോ കമ്മീഷനോ ഇല്ലെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാര്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആണെന്നും മന്ത്രി സണ്ണി ജോസഫ് ആരോപിച്ചു
Content Highlights: Power Minister Sunny Joseph clarified that no decision has been taken to increase electricity tariffs in Kerala. He explained that electricity is being purchased directly from the Himachal Pradesh government at 14.50 rupees per unit without middleman commissions. The Minister also attributed the origin of the state’s current power crisis to the previous LDF administration.




