സ്വന്തം അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മോദിക്ക് ധൈര്യമുണ്ടോ?: മമത ബാനര്‍ജി

Posted on: November 29, 2016 8:07 pm | Last updated: November 30, 2016 at 11:54 pm
SHARE

mamata-modiലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി രംഗത്ത്. ബിജെപി എംഎല്‍എമാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട മോദിക്ക് സ്വന്തം അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ധൈര്യമുണ്ടെയെന്ന് മമത ബാനര്‍ജി ചോദിച്ചു. നോട്ട് നിരോധനത്തിനെതിരെ യുപിയില്‍ നടന്ന പ്രതിഷേധപരിപാടിക്കിടെയാണ് മമത അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വെല്ലുവിളി നടത്തിയത്.

മറ്റുള്ളവര്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് മുന്‍പ് നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും സ്വന്തം അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണം. നോട്ട് പിന്‍വലിക്കല്‍ നിലവില്‍ വരുന്നതിന് മുന്‍പ്തന്നെ വന്‍തുകയുടെ നിരവധി വസ്തുവകകള്‍ ബിജെപിയുടെയും അധ്യക്ഷനായ അമിത് ഷായുടേയും പേരിലേക്ക് മാറ്റപ്പെട്ടതായും മമത ആരോപണം ഉന്നയിച്ചു. ഹിറ്റ്‌ലറെയും തുഗ്ലക്കിനെയും കടത്തിവെട്ടുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും മമത കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here