ബിജെപി ജനപ്രതിനിധികള്‍ അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

Posted on: November 29, 2016 12:01 pm | Last updated: November 29, 2016 at 12:01 pm

narendra-modi-jpg-image-784-410ന്യൂഡല്‍ഹി: ബിജെപി ജനപ്രതിനിധികളുടെ അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം. നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 31 വരെയുള്ള അക്കൗണ്ട് ഇടപാടുകളുടെ വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദേശം. വിവരങ്ങള്‍ പാര്‍ട്ടി പ്രസിഡന്റ് അമിത്ഷാക്കാണ് നല്‍കേണ്ടതെന്നും പ്രധാനമന്ത്രി അറിയിച്ചു.