മലപ്പുറം സ്‌ഫോടനം: ഒരാള്‍ കൂടി പിടിയില്‍

Posted on: November 28, 2016 7:06 pm | Last updated: November 29, 2016 at 10:25 am

malappuram-blast

മലപ്പുറം: കലക്ടറ്റേ് വളപ്പിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ ഐടി കമ്പനി ജീവനക്കാരനായ ദാവൂദ് എന്നയാളാണ് പിടിയിലായത്. നേരത്തെ മറ്റു മൂന്ന് പേരെ മധുരയില്‍ നിന്ന് പിടികൂടിയിരുന്നു. കൊല്ലം, നെല്ലൂര്‍, മൈസൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളിലെ കോടതി പരിസരങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്തിയതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു.

കരിം, അബ്ബാസ് അലി, അയ്യൂബ് എന്നിവരാണ് മധുരയില്‍ വെച്ച് പിടിയിലായത്. ഇവര്‍ക്ക്് ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് പറയുന്നു. ഇവരുടെ കൂട്ടാളികളായ ഹക്കീം, സുലൈമാന്‍ എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. എന്‍ഐഎ എത്തുമ്പോള്‍ ഇവരും സംഘത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പോലീസിനെ വെട്ടിച്ച് കടക്കുകയായിരുന്നു.