കൊടിഞ്ഞി ഫൈസല്‍ വധം: എട്ട് ബിജെപി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: November 27, 2016 6:45 pm | Last updated: November 28, 2016 at 1:36 pm

kodinhi-faisal-murderമലപ്പുറം: കൊടിഞ്ഞിയില്‍ മതംമാറിയ യുവാവിനെ അരുംകൊല ചെയ്ത കേസില്‍ എട്ട് ആര്‍ എസ് എസ്, ബി ജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലാണ് അറസ്റ്റ്. ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് വിനോദ്, ഹരിദാസന്‍, ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ലിഗേഷ്, പ്രദീപ്, സജീഷ്, ജയപ്രകാശ്, ഷാജി, സുനി എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരും സഹായം ചെയ്തവരുമാണ് ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ മൂന്ന് പേരെ പിടികിട്ടാനുണ്ടെന്നാണ് വിവരം.

ഇസ്ലാം മത വിശ്വാസം സ്വീകരിച്ച ഫൈസലിനെ നവംബര്‍ 20ന് പുലര്‍ച്ചെയാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പ് ഗള്‍ഫില്‍ വെച്ചാണ് ഫൈസല്‍ മതംമാറിയത്. തുടര്‍ന്ന് ഭാര്യയേയും മക്കളേയും മതംമാറ്റി. ഫൈസലിന്റെ അമ്മാവനും നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

ഫൈസിലിന്റെ ബന്ധുക്കളെ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ടത്തില്‍ തന്നെ പോലീസ് അന്വേഷണം നടത്തിയത്. മതം മാറിയതിന്റെ പേരില്‍ ഫൈസലിന് ബന്ധുക്കളുടെ അടുത്ത് നിന്ന് ഭീഷണി ഉണ്ടായിരുന്നു.