ഖമര്‍ ജാവേദ് ബാജ്‌വ പാക്കിസ്ഥാന്റെ പുതിയ സൈനിക മേധാവി

Posted on: November 26, 2016 9:02 pm | Last updated: November 27, 2016 at 5:11 pm

bajwaഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പുതിയ കരസേന മേധാവിയായി ലഫ്. ജനറല്‍ ഖമര്‍ ജാവേദ് ബാജ്‌വയെ പ്രധാനമന്ത്രി നവാസ് ഷരീഫ് നിയമിച്ചു. നവംബര്‍ 29ന് കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന റഹീല്‍ ഷരീഫിന്റെ ഒഴിവിലേക്കാണ് നിയമനം.

പാക് അധീന കശ്മീരിലെ സൈനികസംഘത്തിലെ പരിശീലന വിഭാഗത്തിന്റെ മേധാവിയായി സേവനം ചെയ്ത് വരികയായിരുന്നു ബാജ്‌വ. റാവല്‍പിണ്ടി കോര്‍പില്‍ കമാണ്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലഫ്. ജനറല്‍ സുബൈര്‍ ഹയാത്താണ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍.