National
അസാധുവാക്കിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് കൗണ്ടറുകളില്‍ നിന്ന് മാറിവാങ്ങാം
 
		
      																					
              
              
            ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് കൗണ്ടറുകളില്‍ നിന്ന് മാറി വാങ്ങാം. 2000 രൂപ വരെയാണ് മാറ്റിവാങ്ങാനാവുക. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് നോട്ടുകള്‍ മാറ്റിവാങ്ങാന്‍ കഴിയുക.
ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിവാങ്ങാമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ വ്യാഴാഴ്ച രാത്രിയോടെ സമയപരിധി അവസാനിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. പഴയ നോട്ടുകള്‍ മറ്റു ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


