നോട്ട് പ്രതിസന്ധി; വിവാഹങ്ങള്‍ മാറ്റി

Posted on: November 23, 2016 12:35 pm | Last updated: November 23, 2016 at 12:35 pm

മലപ്പുറം: പണമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് വിവാഹ ചടങ്ങുകളും തീയതി നിശ്ചയിച്ച വിവാഹങ്ങള്‍ പലതും ഇതിനകം തന്നെ പലരും മാറ്റിക്കഴിഞ്ഞു.
സ്വര്‍ണവും വസ്ത്രവും പല ചരക്ക് സാധനങ്ങളും വാങ്ങുന്നതിന് ഭീമമായ സംഖ്യ ചെലവഴിക്കേണ്ടതുണ്ട്. ഇത്രയധികം പണം അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കില്ല.

വലിയ സംഖ്യകള്‍ കടമായി നല്‍കാന്‍ കട ഉടമകളും തയ്യാറുമല്ല. മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിച്ച വിവാഹങ്ങളാണ് മാറ്റുന്നത്. ഓഡിറ്റോറിയങ്ങള്‍ നേരത്തെ ബുക്ക് ചെയ്തവരെല്ലാം തീയതി ബുക്കിംഗ് റദ്ദാക്കുന്നതായി ഉടമകള്‍ പറയുന്നു.

ഇതോടെ ഓഡിറ്റോറിയങ്ങളും അടച്ചിടേണ്ടി വന്നിട്ടുണ്ട്. വിവാഹം നടക്കുന്നവര്‍ ആര്‍ഭാടം കുറച്ച് ലളിതമായാണ് നടത്താനും ശ്രദ്ധിക്കുന്നുണ്ട്.