Connect with us

Kozhikode

കോഹിനൂരില്‍ കട കുത്തിത്തുറന്ന് പണം കവര്‍ന്നു

Published

|

Last Updated

തേഞ്ഞിപ്പലം: പൂട്ട് തകര്‍ത്ത് കോഹിനൂരിലെ കടയില്‍ നിന്നും 10000 രൂപ കവര്‍ന്നു. തേഞ്ഞിപ്പലം കോഹിനൂരിലെ ഗ്രീന്‍ മാര്‍ക്ക് സ്റ്റേഷനറി കടയില്‍ നിന്നാണ് പണം മോഷ്ടിച്ചത്. ഞായറാഴ്ച്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കടയുടെ മുന്‍ഭാഗം ഇരുമ്പ് ഷീറ്റ് കൊണ്ടും മറ്റും സുരക്ഷിതമാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ സൈഡിലെ ഗ്രില്‍ തകര്‍ത്ത ശേഷം ഷട്ടറിന്റെ പൂട്ട് പൊളിച്ച് ഗ്ലാസ് പൊട്ടിച്ചാണ് മോഷ്ടാവ് അകത്തുകടന്നിരിക്കുന്നത്. പ്ലാസ്റ്റിക് പാത്രത്തില്‍ മേശക്കടിയില്‍ ഒളിപ്പിച്ചു വെച്ച 10, 20, 50, 100, എന്നീ നോട്ടുകളാണ് നഷ്ടപ്പെട്ടത്. കട ഉടമ മുജീബ് റഹ്മാന്റെ പരാതി പ്രകാരം തേഞ്ഞിപ്പലം പോലീസ് കടയിലും പരിസരത്തും തെളിവെടുത്തു.
നോട്ടുപ്രതിസന്ധിക്കിടെ