കഅബക്ക് മുകളില്‍ ഹിന്ദു ദൈവമിരിക്കുന്ന ചിത്രം; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

Posted on: November 22, 2016 9:40 am | Last updated: November 22, 2016 at 9:57 am
SHARE

shankar-ponnamമനാമ: പരിശുദ്ധ കഅബക്ക് മുകളില്‍ ഹിന്ദു ദൈവമിരിക്കുന്ന രീതിയിലുള്ള ചിത്രം പ്രചരിപ്പിച്ച ഇന്ത്യക്കാരന്‍ സഊദിയില്‍ അറസ്റ്റില്‍. സഊദി അറേബ്യയില്‍ അഗ്രികള്‍ചറല്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ 40കാരനാണ് റിയാദില്‍ അറസ്റ്റിലായത്.

സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെ ഇയാള്‍ കഅബയെ ആക്ഷേപിക്കുകയാണ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് ചെയ്തയാള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.

മതമൂല്യങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള നടപടിക്ക് അഞ്ച് വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ പിഴയും ലഭിക്കാന്‍ ഇടയാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here