നോട്ട് പ്രതിസന്ധി: സഹകരണ മേഖലയ്ക്ക് ഇളവ് നല്‍കിയേക്കും

Posted on: November 22, 2016 9:19 am | Last updated: November 22, 2016 at 2:19 pm

currencyന്യൂഡല്‍ഹി; പഴയ നോട്ട് മാറ്റിയെടുക്കുന്ന കാര്യത്തില്‍ സഹകരണ മേഖലയ്ക്ക് ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. രാഷ്ട്രീയ സമ്മര്‍ദത്തെതുടര്‍ന്നാണ് ഇളവ് നല്‍കാനുള്ള നീക്കം. പ്രതിസന്ധിപരിഹരിക്കാന്‍ നബാര്‍ഡിന് കേന്ദ്രം നിര്‍ദേശം നല്‍കും.
ഏതൊക്കെ തരത്തിലാകും ഇളവുകള്‍ സംബന്ധിച്ച് ധനമന്ത്രാലയം അന്തിമതീരുമാനമെടുത്തിട്ടില്ല. റിസര്‍വ് ബാങ്കിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കള്ളപ്പണം തടയുന്നതിനുള്ള നടപടികളെ ബാധിക്കാതെയാകും തീരുമാനം. സഹകരണമേഖലയിലെ പ്രശ്‌നങ്ങളെ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ അമിത് ഷാ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി.