National
നോട്ട് വിതരണം വേഗത്തിലാക്കാന്‍ വ്യോമസേനയെ ഉപയോഗിക്കും
 
		
      																					
              
              
            ന്യൂഡല്‍ഹി: പുതിയ നോട്ടുകള്‍ പ്രസില്‍ നിന്ന് വിതരണ കേന്ദ്രങ്ങളിലെത്തിക്കാന്‍ വ്യോമസേനയെ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇത് പണമെത്തിക്കാനുള്ള കാലതാമസം 21 ദിവസത്തില്‍ നിന്ന് ആറ് ദിവസമായി കുറക്കാന്‍ സഹായിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഹെലിക്കോപ്റ്ററുകളും വ്യോമസേന വിമാനങ്ങളും ഇതിനായി ഉപയോഗിക്കും.
നഗരപ്രദേശങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളിലും എത്രയും വേഗം പണമെത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. നഗരങ്ങളില്‍ അടുത്ത ആഴ്ചയോടെ കാര്യങ്ങള്‍ സാധാരണ നിലയിലാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. അതേസമയം നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ജനുവരി 15 കഴിയുമെന്ന് ഉന്നത സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


