മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും അടിയന്തരസഹായം അനുവദിച്ചു

Posted on: November 20, 2016 12:34 pm | Last updated: November 21, 2016 at 9:26 am

banglore train accident 1കാണ്‍പൂര്‍: ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ അടിയന്തര ധനസഹായം അനുവദിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും സഹായധനം നല്‍കുമെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന് മൂന്നര ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും ഗുരുതരമല്ലാത്ത പരിക്കുള്ളവര്‍ക്ക് 25000 രൂപ വീതവും സഹായധനം നല്‍കും.

മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂവ വീതം സഹായധനവും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അപകടത്തില്‍ പെട്ടവരുടെ കുടുംബത്തിന് മധ്യപ്രദേശ് സര്‍ക്കാറും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും ധനസഹായം നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു.