സഹകരണ ബാങ്ക് പ്രതിസന്ധി; അരുണ്‍ ജെയ്റ്റ്‌ലിയുടെ വാക്കില്‍ വിശ്വാസമില്ലെന്ന് യെച്ചൂരി

Posted on: November 19, 2016 7:24 pm | Last updated: November 20, 2016 at 12:35 pm

yechooriന്യൂഡല്‍ഹി: സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാമെന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വാക്കില്‍ തനിക്ക് വിശ്വാസമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

പ്രതിസന്ധിക്കെതിരെ പ്രക്ഷോഭം ശക്തമാക്കും. സഹകരണബാങ്കുകളിലെ നിക്ഷേപം വിദേശ ബാങ്കുകളില്‍ എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം സഹകരണ ബാങ്കിലെ കള്ളപ്പണത്തിനെതിരെ പരാതിപ്പെട്ട പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിന്റെ പരാതിയെ സിപിഎമ്മിനെതിരെ ആരും ആയുധമാക്കേണ്ടെന്ന് യെച്ചൂരി പറഞ്ഞു. സലീം പരാതി നല്‍കിയത് സദുദ്ദേശത്തോടെയാണ്. തൃണമൂല്‍ നേതാവ് നിക്ഷേപിച്ച 68 കോടിയുടെ കള്ളപ്പണത്തെ കുറിച്ചാണ് അന്വേഷണം ആവശ്യപ്പെട്ടതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.