ജൂനിയര്‍ ഹോക്കി ലോകകപ്പിനുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Posted on: November 19, 2016 9:32 am | Last updated: November 19, 2016 at 9:32 am
SHARE

hockey_reuters-m1ന്യൂഡല്‍ഹി: ജൂനിയര്‍ ഹോക്കി ലോകകപ്പിനുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഡിസംബര്‍ എട്ട് മുതല്‍ 18 വരെ ഉത്തര്‍പ്രദേശിലെ ലക്‌നോവിലാണു ജൂനിയര്‍ ലോകകപ്പ് നടക്കുന്നത്. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ 2016 ലെ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം നേടിയ പ്രതിരോധ താരവും ഡ്രാഗ്ഫ്‌ളിക്കറുമായ ഹര്‍മന്‍പ്രീത് സിംഗ് അടക്കമുള്ള ശക്തമായ ടീമിനെയാണു ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. റിയോ ഒളിംമ്പിക്‌സിലും ഹര്‍മന്‍പ്രീത് പങ്കെടുത്തിരുന്നു.

ചാമ്പ്യന്‍ട്രോഫിയില്‍ കളിച്ച ഇറങ്ങിയ മന്‍ദീപ് സിംഗും റിയോയില്‍ ശ്രീജേഷിന്റെ പകരക്കാരനായിരുന്ന ഗോള്‍കീപ്പര്‍ വികാസ് ദാഹിയും ടീമില്‍ ഇടം നേടി. പൂള്‍ ഡി യിലുള്ള ഇന്ത്യ ഡിസംബര്‍ എട്ടിനു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കാനഡയെ നേരിടും. ഡിസംബര്‍ 10നു ഇംഗ്ലണ്ടിനെയും 12നു ദക്ഷിണാഫ്രിക്കയെയും ഇന്ത്യ നേരിടും.

ടീം ഇന്ത്യ:
ഗോള്‍ കീപ്പര്‍: വികാസ് ദാഹിയ, കൃഷണ്‍ ബി പതക്ക്. പ്രതിരോധം: ദിപ്‌സന്‍ ടിര്‍കി, ഹര്‍മന്‍പ്രീത് സിംഗ്, വരുണ്‍ കുമാര്‍, വിക്രംജീത് സിംഗ്, ഗുരിന്ദര്‍ സിംഗ്. മധ്യനിര: ഹര്‍ജീത് സിംഗ്, ശാന്ത സിംഗ്, നീലകണ്ഠ ശര്‍മ മന്‍പ്രീത്, സുമിത്. മുന്നേറ്റം: പര്‍വിന്ദര്‍ സിംഗ്, ഗുര്‍ജന്ത് സിംഗ്, അര്‍മാന്‍ ഖുറേഷി, മന്‍ദീപ് സിംഗ്, അജിത് കുമാര്‍ പാണ്ഡെ, സിമ്രന്‍ജീത് സിംഗ്.

LEAVE A REPLY

Please enter your comment!
Please enter your name here