സഹകരണ പ്രതിസന്ധി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമരത്തിന് തുടക്കം

Posted on: November 18, 2016 9:15 am | Last updated: November 18, 2016 at 4:20 pm

pinarayi

തിരുവനന്തപുരം: നോട്ട് നിരോധനം സഹകരണമേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

രാവിലെ 10 മുതല്‍ 5 വരെയാണ് സത്യഗ്രഹം. രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കാല്‍നടയായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യഗ്രഹ വേദിയിലെത്തിയത്. വൈകീട്ട് അടിയന്തരമന്ത്രിസഭായോഗം ചേരുന്നുണ്ട്. ശനിയാഴ്ച മൂന്നു മണിക്ക് വിഷയത്തില്‍ സര്‍വകക്ഷി യോഗവും ചേരും.