2000 രൂപ നോട്ടില്‍ നിന്ന് കളര്‍ ഇളകുന്നു; വീഡിയോ വൈറല്‍

Posted on: November 15, 2016 9:30 pm | Last updated: November 18, 2016 at 10:32 pm


ന്യൂഡല്‍ഹി: റിസര്‍വ് ബേങ്ക് പുതുതായി പുറത്തിറക്കിയ രണ്ടായിരം രൂപയുടെ കറന്‍സിയില്‍ നിന്ന് കളര്‍ ഇളകുന്നതായി പരാതി. നോട്ടില്‍ ഉപയോഗിച്ചിരിക്കുന്ന പിങ്ക് നിറം ഇളകുന്നതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇത് തെളിയിക്കുന്ന നിരവധി വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ ഹിറ്റാണ്.

നോട്ടില്‍ പരുത്തി കൊണ്ട് തുടയ്ക്കുമ്പോള്‍ പരുത്തിയില്‍ പിങ്ക് കളര്‍ ഇളകിപ്പോകുന്നതാണ് ഒരു വീഡിയോയില്‍ ഉള്ളത്. മറ്റൊരു വീഡിയോ നോട്ട് പൈപ്പിന് ചുവട്ടില്‍വച്ച് കഴുകുന്നതാണ്. ഇങ്ങനെ കഴുകുമ്പോഴും നോട്ടില്‍ നിന്ന് കളര്‍ ഇളകുന്നുവെന്നാണ് വീഡിയോയില്‍ പറയുന്നത്. കളര്‍ ഇളകിയാലും ഇല്ലെങ്കിലും ഈ വീഡിയോകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിക്കഴിഞ്ഞു.