കള്ളപ്പണം വെളുപ്പിക്കല്‍: എറണാകുളത്ത് ജ്വല്ലറികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന

Posted on: November 15, 2016 7:16 pm | Last updated: November 15, 2016 at 7:16 pm

jewelleryകൊച്ചി: എറണാകുളത്തെ പ്രമുഖ ജ്വല്ലറികളില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ മിന്നല്‍ പരിശോധന. ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് കള്ളപ്പണം വെളുപ്പിപ്പുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം പരിശോധനക്ക് എത്തിയത്. ജ്വല്ലറികളിലെ സിസിടിവി ദൃശ്യങ്ങള്‍ സംഘം പരിശോധിക്കും. നോട്ട് പിന്‍വലിച്ച എട്ടാം തീയ്യതി മുതല്‍ ഇതുവരെയുള്ള ദൃശ്യങ്ങളാണ് പരിശോധനാവിധേയമാക്കുന്നത്.

നോട്ട് പിന്‍വലിച്ച ദിവസം രാത്രി എറണാകുളത്തെ ഒരു ജ്വല്ലറി ഗ്രൂപ്പിന്റെ ഷോറൂമില്‍ കോടികളുടെ വ്യാപാരം നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരാള്‍ അഞ്ച് കോടി രൂപക്കും മറ്റൊരാള്‍ ഒരു കോടി രൂപക്കും ഇവിടെ നിന്ന് സ്വര്‍ണം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.