Connect with us

Kerala

കേരളത്തിലെ നെല്‍കൃഷി മേഖല ഗുരുതരാവസ്ഥയിലെന്ന് വിദ്ഗധര്‍

Published

|

Last Updated

പാലക്കാട്: കേരളത്തിലെ നെല്‍കര്‍ഷകരും കൃഷിയും പ്രതിസന്ധിയിലാണെന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷന്‍ ഹൈദരാബാദിലെ റിട്ട. സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ എന്‍ വി ഗിരിധരന്‍ അഭിപ്രായപ്പെട്ടു.
ദേശീയ കര്‍ഷക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നെല്ലിന്റെ വര്‍ധിച്ചുവരുന്ന ഉത്പാദന ചെലവുകള്‍ക്ക് അനുസരിച്ച് സര്‍ക്കാര്‍ മതിയായ താങ്ങുവില നല്‍കാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയാണെന്ന് ഗിരിധരന്‍ പറഞ്ഞു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കയറ്റുകൂലിയും കര്‍ഷകരുടെ ചുമലില്‍ കെട്ടിവെച്ചിരിക്കുകയാണ്. താങ്ങു വിലയില്‍ കേന്ദ്രസര്‍ക്കാര്‍ 60 പൈസ വര്‍ദ്ധിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ 40 പൈസ മാത്രമാണ് വര്‍ധിപ്പിച്ചത്. ഇത് കര്‍ഷകരോടുളള അവഗണനയാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ലഭ്യമാക്കേണ്ട വെളളം രണ്ടാംവിളക്ക്് ലഭ്യമാക്കാനുളള അടിയന്തിര നടപടി സ്വീകരിക്കണമെന്നും കുരിയാര്‍കുറ്റി കാരപ്പാറ പദ്ധതി നടപ്പാക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. കെ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.