കെ എസ് ഇ ബി 24 വരെ നോട്ടുകള്‍ സ്വീകരിക്കും

Posted on: November 15, 2016 6:06 am | Last updated: November 15, 2016 at 12:07 am

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ 500, 1000 നോട്ടുകള്‍ ഈ മാസം 24 വരെ സ്വീകരിക്കും. പിന്‍വലിച്ച 500, 1000 നോട്ടുകള്‍ സ്വീകരിക്കുന്നതിനുള്ള സമയ പരിധി കേന്ദ്ര സര്‍ക്കാര്‍ 24 വരെ നീട്ടിയതിനെ തുടര്‍ന്ന് വ്യക്തികള്‍ക്കും ഗാര്‍ഹികാവശ്യങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള വൈദ്യുതി കണക്ഷനുകളുമായി ബന്ധപ്പെട്ട മുന്‍മാസങ്ങളുടെ വൈദ്യുതിച്ചാര്‍ജ്ജും കുടിശ്ശികയും അടക്കുന്നത് ഈ മാസം 24 വരെ കെ എസ് ഇ ബിയും സ്വീകരിക്കും.
എന്നാല്‍ സ്ഥാപനങ്ങളുടെ പേരില്‍ എടുത്തിരിക്കുന്ന വൈദ്യുതി കണക്ഷനുകളുമായി ബന്ധപ്പെട്ട വൈദ്യുതി ചാര്‍ജ് ഒടുക്കുന്നതിനോ, വൈദ്യുതിചാര്‍ജ് മുന്‍കൂര്‍ അടക്കാനോ, വൈദ്യുതിച്ചാര്‍ജ്ജ് അല്ലാത്ത തുകകള്‍ ഒടുക്കുന്നതിനോ പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കുന്നതല്ല.