ചലച്ചിത്ര നടി രേഖയെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: November 13, 2016 7:39 am | Last updated: November 14, 2016 at 10:58 am

518871-rekha-mohan1തൃശൂര്‍: ചലച്ചിത്ര, സീരിയല്‍ താരം രേഖ മോഹനനെ (46) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നഗരത്തിനടുത്തുള്ള ശോഭാ ടൗണ്‍ഷിപ്പ് ഫഌറ്റിലാണ് ഇവര്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. കൊടകര പിഷാരിക്കല്‍ കുടുംബാംഗമാണ്. മരണ കാരണം അറിവായിട്ടില്ല.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ ഫഌറ്റില്‍ മേശയില്‍ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വിയ്യൂര്‍ പോലീസ് പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

ഫഌറ്റില്‍ തനിച്ച് താമസിച്ചിരുന്ന രേഖ വാതില്‍ തുറക്കുന്നില്ലെന്ന് ഡ്രൈവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഒരു യാത്രാമൊഴി, നീ വരുവോളം, ഉദ്യാനപാലകന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. മലേഷ്യയില്‍ ബിസിനസുകാരനായ തൃപ്പറ്റ പിഷാരത്തില്‍ മോഹനകൃഷ്ണനാണ് ഭര്‍ത്താവ്. വിഷം അകത്തുചെന്നാണ് മരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.