കള്ളപ്പണം എങ്ങനെ വെളുപ്പിക്കാം??രാജ്യത്തെ ഏറെപ്പേരും ഗൂഗിളില്‍ തിരയുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്

Posted on: November 11, 2016 12:27 pm | Last updated: November 13, 2016 at 7:44 am

googleകോഴിക്കോട്: കള്ളപ്പണം എങ്ങനെ വെളുപ്പിക്കുമെന്ന് ഗൂഗിളിനോട് ചോദിച്ചവരിലേറെയയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തുകാര്‍!.
500,1000 നോട്ടുകള്‍ ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വന്നതുമുതല്‍ ഇന്ത്യയില്‍ നിന്ന് ഗൂഗിളില്‍ തിരയുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. ഉത്തരം തേടുന്നവരില്‍ കൂടുതല്‍പേര്‍ ഗുജറാത്തികളാണ്. തൊട്ടുപിന്നിലായി മഹാരാഷ്ട്രയില്‍ നിന്നുള്ളവും ഹരിയാനയില്‍ നിന്നുള്ളവരുമാണ്. വ്യവസായ,വാണിജ്യ സ്ഥാപനങ്ങള്‍ ശക്തമായ ഗുജറാത്തിലും മഹാരാഷ്ട്രയിലും കള്ളപ്പണ സാന്നിദ്ധ്യം ഏറെയുണ്ടെന്നാണ് വിലയിരുത്തല്‍.