Connect with us

Kerala

നോട്ടുകള്‍ മാറ്റിവാങ്ങാനും നിക്ഷേപിക്കാനും ബാങ്കുകളില്‍ വന്‍ തിരക്ക്‌

Published

|

Last Updated

കല്‍പ്പറ്റയിലെ എസ് ബി ഐ ശാഖയില്‍ നിന്ന് ആദ്യമായി രണ്ടായിരം രൂപയുടെ പുതിയ നോട്ട് വാങ്ങി പുറത്തിറങ്ങിയ ആറ്റക്കോയ തങ്ങള്‍ നോട്ടുകളുമായി ഫോട്ടോക്ക് പോസ് ചെയ്യുന്നു

കല്‍പ്പറ്റയിലെ എസ് ബി ഐ ശാഖയില്‍ നിന്ന് ആദ്യമായി രണ്ടായിരം രൂപയുടെ പുതിയ നോട്ട് വാങ്ങി പുറത്തിറങ്ങിയ ആറ്റക്കോയ തങ്ങള്‍ നോട്ടുകളുമായി ഫോട്ടോക്ക് പോസ് ചെയ്യുന്നു

തിരുവനന്തപുരം: ഒരു ദിവസം അടച്ചിട്ട ശേഷം ബാങ്കുകള്‍ ഇന്ന് തുറന്നതോടെ പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ ആളുകളുടെ വന്‍ തിരക്ക്. രാവിലെ മുതല്‍ തന്നെ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. കൈയിലുള്ള പണം മാറാനും അക്കൗണ്ടില്‍ നിന്ന് പണമെടുക്കാനും സ്ത്രീകളടക്കം നിരവധി പേര്‍ എത്തിയതോടെ പലയിടങ്ങളിലും ആളുകളെ നിയന്ത്രിക്കാന്‍ പോലീസുകാര്‍ക്ക് ഇടപെടേണ്ടിവന്നു. പോസ്റ്റ് ഓഫീസുകളിലും പണം മാറാന്‍ വന്‍ തോതില്‍ ആളുകള്‍ എത്തുന്നുണ്ട്.

bank

ബാങ്കുകളില്‍ ജനത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയാണ് പണം മാറ്റി നല്‍കുന്നത്. പഴയ 500 രൂപയുടെയും ആയിരം രൂപയുടെയും കറന്‍സി നല്‍കിയാല്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ അടങ്ങിയ കറന്‍സി നല്‍കുകയാണ് ബാങ്ക് അധികൃതര്‍ ചെയ്യുന്നത്. ഒരാള്‍ക്ക് ഒരു ദിവസം 4000 രൂപ വരെ മാത്രമേ ഇത്തരത്തില്‍ മാറാന്‍ സാധിക്കുകയുള്ളൂ.

എടിഎം കൗണ്ടറുകളില്‍ പലതും ഇന്ന് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. എടിഎമ്മുകള്‍ക്ക് മുന്നിലും രാവിലെ ആളുകള്‍ കൂട്ടമായി എത്തിയിരുന്നു. ഇന്ന് പണം നിറയ്ക്കുന്നതിന് തീവ്രശ്രമം നടക്കുന്നുണ്ട്.

ആദായ നികുതി പരിധിയായ രണ്ടര ലക്ഷം രൂപയ്ക്ക് മുകളില്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നത് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Latest