Connect with us

Kerala

ആക്ഷേപഹാസ്യങ്ങളില്‍ മാധ്യമങ്ങള്‍ മര്യാദ കാണിക്കണം: സ്പീക്കര്‍

Published

|

Last Updated

തിരുവനന്തപുരം: നിയമസഭയിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ആക്ഷേപഹാസ്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ മാധ്യമങ്ങള്‍ മര്യാദ കാണിക്കണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ചാനലുകള്‍ അവതരിപ്പിക്കുന്ന ഹാസ്യപരിപാടികളില്‍ നിയമസഭയിലെ ചര്‍ച്ചകള്‍ അവഹേളനപരമായ രീതിയില്‍ കാണിക്കുന്നുവെന്ന് കെ മുരളീധരന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് സ്പീക്കറുടെ പ്രതികരണം. സിനിമാ ഡയലോഗുകള്‍ ചേര്‍ത്ത് ചര്‍ച്ചകളുടെ ദൃശ്യങ്ങള്‍ കാണിക്കുന്നത് ശരിയല്ലെന്നും നിയന്ത്രിക്കേണ്ടതാണെന്നും മുരളീധരന്‍ പറഞ്ഞു. ഇത്തരം പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ മാധ്യമങ്ങള്‍ മര്യാദ കാണിക്കണമെന്നത് ശരിയാണെങ്കിലും കുഞ്ചന്‍ നമ്പ്യാരുടെ കാലം മുതല്‍ക്കെ ആക്ഷേപഹാസ്യം നിലവിലുള്ളതാണെന്നും സ്പീക്കര്‍ പറഞ്ഞു.