വോട്ടെടുപ്പിനിടെ രണ്ട് പോളിംഗ് ബൂത്തുകളില്‍ വെടിവെപ്പ്; ഒരു മരണം

Posted on: November 9, 2016 9:46 am | Last updated: November 9, 2016 at 9:46 am

us-polling-booth-shotലോസ് ആഞ്ചലസ്: വോട്ടെടവുപ്പ് പുരോഗമിക്കുന്നതിനിടെ കാലിഫോര്‍ണിയയിലെ പോളിംഗ് ബൂത്തുകളിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ലോസ് ആഞ്ചലസിന് അടുത്ത അസൂസായിലെ രണ്ട് പോളിംഗ് ബൂത്തുകളിലാണ് വെടിവെപ്പുണ്ടായത്. ഇതേ തുടര്‍ന്ന് രണ്ട് ബൂത്തുകളും അടച്ചു. വെടിവെച്ചയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വെടിയുതിര്‍ത്തത് സ്ത്രീയാണോ എന്ന് സംശയമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.