Connect with us

Business

2000 രൂപ നോട്ടുകള്‍ ഉടന്‍; ബാങ്കുകളിലേക്ക് നീക്കിത്തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ രണ്ടായിരം രൂപയുടെ കറന്‍സി ഉടന്‍ ജനങ്ങളുടെ കൈകളിലെത്തും. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റയും പുതിയ നോട്ടുകള്‍ നവംബര്‍ പത്ത് മുതല്‍ വിതരണത്തിന് എത്തും. ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ മാറ്റാന്‍ എത്തുന്നവര്‍ക്ക് രണ്ടായിരം രൂപയുടെ പുതിയ നോട്ടുകള്‍ ലഭിച്ചേക്കും. ഇതിനായി പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കുന്നതിന് റിസര്‍വ് ബാങ്ക് തീവ്രശ്രമം ആരംഭിച്ചുകഴിഞ്ഞു. നോട്ടുകള്‍ അച്ചടി കേന്ദ്രങ്ങളില്‍ നിന്നും റിസര്‍വ് ബാങ്കിന്റെ ചെസ്റ്റുകളില്‍ എത്തിച്ചുകഴിഞ്ഞുട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇത് ബാങ്കുകളില്‍ എത്തും.

അവധി കഴിഞ്ഞ് ബാങ്കുകള്‍ തുറക്കുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ആവശ്യമായ പരമാവധി തുക സജ്ജീകരിക്കാനാണ് റിസര്‍വ് ബാങ്ക് ശ്രമം നടത്തുന്നത്. എന്നാല്‍ 120 കോടി ജനങ്ങളുടെ ആവശ്യത്തിന് അനുസൃതമായ പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് ആശങ്കയുണ്ട്.

Latest