വീണാ ജോര്‍ജിനെതിരെയുള്ള തിരഞ്ഞെടുപ്പ് ഹരജി; സാക്ഷി വിസ്താരം 25ന് തുടങ്ങും

Posted on: November 8, 2016 6:55 am | Last updated: November 8, 2016 at 12:17 am

VEENA GEORGEകൊച്ചി: വീണാ ജോര്‍ജ് എം എല്‍ എയുടെ തിരഞ്ഞെടുപ്പ്് ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഈ മാസം 25ന് സാക്ഷി വിസ്താരം തുടങ്ങാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സാക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയക്കാന്‍ ഉത്തരവായി. പത്തനംതിട്ട ചന്ദനപ്പള്ളി ഫെഡറല്‍ ബേങ്ക് മാനേജര്‍, റിട്ടേണിംഗ് ഓഫീസര്‍, വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫ് എന്നിവര്‍ക്കാണ് ജസ്റ്റിസ് എ എം ശഫീഖ് നോട്ടീസ് അയക്കാന്‍ ഉത്തരവായത്. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വീണാ ജോര്‍ജ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വിദേശ ബേങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ മറച്ചുവെച്ചുവെന്നും ചൂണ്ടിക്കാട്ടി യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ശിവദാസന്‍ നായരുടെ തിരഞ്ഞെടുപ്പ് ഏജന്റ് വി ആര്‍ സോജിയാണ് ഹൈക്കോടതിയെ സമീപിച്ചത്.