ബോളിവുഡ് താരങ്ങളെ തള്ളി; മോഡി ഇന്‍ക്രഡിബിള്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍

Posted on: November 6, 2016 7:56 pm | Last updated: November 7, 2016 at 10:25 am

modiന്യൂഡല്‍ഹി: വിനോദ സഞ്ചാര വകുപ്പിന്റെ ഇന്‍ക്രഡിബിള്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബോളിവുഡ് താരങ്ങളെ അംബാസഡര്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന പതിവ് രീതി അവസാനിപ്പിച്ചാണ് പ്രധാനമന്ത്രി തന്നെ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി മാറുന്നത്. നേരത്തെ അമിതാബ് ബച്ചനെ ഇന്‍ക്രഡിബിള്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍ ആക്കാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് ബച്ചനെതിരെ ആരോപണമുയര്‍ന്നതോടെ ഇത് ഒഴിവാക്കുകയായിരുന്നു.

കേന്ദ്ര വിനോദ സഞ്ചാര മന്ത്രി മഹേഷ് ശര്‍മയാണ് മോഡിയുടെ പേര് നിര്‍ദേശിച്ചത്. മോഡി സന്ദര്‍ശിച്ച രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണ് ഇതിന് മന്ത്രിയുടെ ന്യായം. പ്രധാനമന്ത്രിയുടെ രാഷ്ട്ര സന്ദര്‍ശനങ്ങള്‍ ഇന്ത്യയെക്കുറിച്ച് മറ്റു രാജ്യങ്ങള്‍ക്കുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ബോളിവുഡ് താരം ആമിര്‍ഖാനായിരുന്നു നേരത്തെ ഇന്‍ക്രഡിബിള്‍ ഇന്ത്യ അംബാസഡര്‍. എന്നാല്‍ അസഹിഷ്ണുതാ വിവാദങ്ങളുമായി ബന്ധപ്പെട്ട് ആമിറുമായുള്ള കരാര്‍ പുതുക്കിയിരുന്നില്ല.