Connect with us

Kerala

അമ്മ അച്ഛന്റെ ഭാര്യ; സിലബസ് ചോദ്യം ചെയ്തത് അധ്യാപികക്ക് വിനയായി

Published

|

Last Updated

തിരുവനന്തപുരം: പ്രീ പ്രൈമറി പാഠപുസ്തകത്തില്‍ കുടുംബത്തെക്കുറിച്ച് പഠിപ്പിക്കുന്ന അധ്യായത്തിലെ അപാകത ചൂണ്ടിക്കാട്ടിയ അധ്യാപികയെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. തിരുവനന്തപുരം നഗരസഭക്ക് കീഴിലെ പ്രീ പ്രൈമറി സ്‌കൂള്‍ അധ്യാപിക ജിഷക്കെതിരെയാണ് നഗരസഭ ശിക്ഷാനടപടി സ്വീകരിക്കുന്നത്.

പാഠപുസ്തകത്തില്‍ മാതാവിനെയും പിതാവിനെയും കുറിച്ച് പഠിപ്പിക്കുന്ന പാഠഭാഗത്തില്‍ മാതാവിനെ പിതാവിന്റെ ഭാര്യയായും പിതാവിനെ മാതാവിന്റെ ഭര്‍ത്താവായുമാണ് പരിചയപ്പെടുത്തുന്നത്. ചെറിയ കുട്ടികളെ ഈ രീതിയിലല്ല പഠിപ്പിക്കേണ്ടത് എന്നതാണ് അധ്യാപികയുടെ പക്ഷം. എന്നാല്‍ ഈ നിലപാട് സ്വീകരിച്ച തന്നോട് നഗരസഭാ അധികൃതര്‍ രൂക്ഷമായാണ് പ്രതികരിച്ചതെന്ന് ജിഷ പറയുന്നു. പുസ്തകത്തില്‍ ഭാഷയിലും ആശയങ്ങളിലും ഉള്ള തെറ്റുകളും അധ്യാപിക ചൂണ്ടിക്കാട്ടിയിരുന്നു.

സ്വകാര്യ പ്രസാധകരുടെ പുസ്തകമാണ് സ്‌കൂളില്‍ പഠിപ്പിക്കുന്നത്. പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ഒരു മാനദണ്ഡവും ഇല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

---- facebook comment plugin here -----

Latest