Connect with us

National

നിയന്ത്രണരേഖയില്‍ പാക് വെടിവെപ്പ്; രണ്ട് ഇന്ത്യന്‍ സൈനികർ കൊല്ലപ്പെട്ടു

Published

|

Last Updated

ജമ്മു: നിയന്ത്രണ രേഖക്ക് സമീപം പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികർ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം. വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയാണ് പാക് സേന വെടിനിര്‍ത്തല്‍ ലംഘിച്ചത്. ജനവാസ മേഖലകള്‍ ഉള്‍പ്പെടെ നാല് കേന്ദ്രങ്ങളില്‍ പാക് സൈന്യം ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പാക്കിസ്ഥാന്റെ ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും സെെന്യം അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളില്‍ എട്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 12 സിവിലിയന്‍മാരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.

Latest