പത്രം ബഹിഷ്‌കരിക്കണം: ബാര്‍ അസോസിയേഷന്‍

Posted on: November 5, 2016 12:53 am | Last updated: November 5, 2016 at 12:53 am

14908417_1235044999895937_622750319547220625_nകൊച്ചി: മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറ്റില്ലെന്ന നിലപാടില്‍ ഉറച്ച് അഭിഭാഷകര്‍. എറണാകുളം ബാര്‍ അസോസിയേഷന്റേതാണ് തീരുമാനം. ഇക്കാര്യം ജില്ലാ ജഡ്ജിയെ അറിയിക്കും. കഴിഞ്ഞ ദിവസം ജിഷ വധക്കേസ് വിചാരണ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ് കോടതിമുറിയില്‍നിന്ന് പുറത്താക്കിയ അഭിഭാഷകര്‍ക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് അസോസിയേഷന്‍ അടിയന്തിര ജനറല്‍ബോഡി ചേര്‍ന്ന് തീരുമാനമെടുത്തത്. ഇന്ന് മുതല്‍ പത്രങ്ങള്‍ ബഹിഷ്‌കരിക്കാനും അഭിഭാഷകരോട് എറണാകുളം ബാര്‍ അസോസിയേഷന്‍ നിര്‍ദേശം നല്‍കി. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം തീരുന്നത് വരെ മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ കയറ്റില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി അഭിഭാഷകര്‍ ഹാജരാകില്ലെന്നും എറണാകുളം ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി പ്രമേയം പാസാക്കി.