ചോക്ലേറ്റില്‍ പക്ഷിക്കാഷ്ടം

Posted on: November 5, 2016 12:48 am | Last updated: November 5, 2016 at 12:48 am
കിഡ്‌സ് ജോയി എന്ന ചോക്ലേറ്റിനുള്ളില്‍ കണ്ട  പക്ഷിക്കാഷ്ടം
കിഡ്‌സ് ജോയി എന്ന ചോക്ലേറ്റിനുള്ളില്‍ കണ്ട
പക്ഷിക്കാഷ്ടം

കോട്ടക്കല്‍: കുട്ടികള്‍ക്ക് നല്‍കാന്‍ വാങ്ങിയ ചോക്ലേറ്റില്‍ പക്ഷികാഷ്ടം. എടരിക്കോട് അരീക്കല്‍ സിറ്റിയിലെ കടയില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റ് പാക്കിലാണ് പക്ഷികാഷ്ടം കണ്ടെത്തിയത്. ഒരു പ്രമുഖ കമ്പനിയുടെ അനുകരണമായി വിപണിയിലുള്ള കിഡ്‌സ് ജോയി എന്ന ചോക്ലേറ്റില്‍ നിന്നാണ് പക്ഷി കാഷ്ടം കിട്ടിയത്.
വിവിധ വര്‍ണങ്ങളിലുള്ള ചോക്ലേറ്റുകള്‍ക്കൊപ്പമാണ് കാഷ്ടം. ചോക്ലേറ്റിനോടൊപ്പം ചെറിയ പ്ലാസ്റ്റിക് കളിക്കോപ്പും ഇതിനകത്തുണ്ട്. കിഡ്‌സ് ജോയി എന്ന് പേരിട്ട ചോക്ലേറ്റിന് മുകളില്‍ കമ്പനി പേരോ നിര്‍മാണ സ്ഥലമോ മറ്റോ രേഖപ്പെടുത്തിയിട്ടില്ല. അഞ്ച് രൂപയാണിതിന് വില. 40 രൂപ വിലയുള്ള പ്രമുഖ കമ്പനിയുടെ അനുകരണമായി വിപണിയിലുള്ള ഇത് കടകളില്‍ യഥേഷ്ടം വില്‍ക്കപ്പെടുന്നുണ്ട്.